എക്സ് 90 സീരിസിൽ വിവോ ഒരു ഫോൺ അവതരിപ്പിച്ചിട്ട് കാലങ്ങളായി. എന്നാൽ ഈ സിരിസിൽ ഉടൻ തന്നെ ഒരു ഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ivo X90S എന്ന ഏറ്റവും പുതിയ വിവോ ഫോണിൽ Mediatek Dimensity 9200+ ചിപ്‌സെറ്റ് നൽകുമെന്നാണ് ഏറ്റവും പുതിയ വിവരം. ഈ ചിപ്സെറ്റ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല എന്നതാണ് ഏറെ കൗതുകകരം.
അതേസമയം, iQOO Neo8 പ്രോയ്ക്ക് ഇതേ ചിപ്സെറ്റ് ആയിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. Dimensity-യുടെ AnTuTu സ്‌കോർ സ്‌നാപ്ഡ്രാഗൺ 8 Gen 2-നേക്കാൾ കൂടുതലായിരിക്കുമെന്നാണ് അവകാശവാദം.
Dimensity 9200+ AnTuTu-ൽ ഏകദേശം 1,350,000 പോയിന്റുകളിൽ എത്തും, നിലവിൽ വിപണിയിലുള്ള ഏറ്റവും ശക്തമായ രണ്ട് ആൻഡ്രോയിഡ് ഫോണുകളായ vivo X90 Pro , Samsung Galaxy S23 Ultra എന്നിവയേക്കാൾ വളരെ മുകളിലാണ് ഈ പോയിൻ്റ്. CPU, GPU, മെമ്മറി, UX പ്രകടനം എന്നിവയുടെ ആകെത്തുകയാണ് ഈ ബെഞ്ച് മാർക്ക് ഫലം. Mediatek പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിക്കുമ്പോൾ കേവലം ഒരു പ്രോസസർ അപ്ഡേറ്റ് മാത്രമല്ല നമ്മൾ പ്രതീക്ഷിക്കേണ്ടത് എന്ന് ഇതിലൂടെ മനസിലാക്കാം