2023ലാണ് മസ്‌ക് ഇന്നത്തെ ജനപ്രിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ 'എക്‌സ്' എന്ന് പുനര്‍നാമകരണം ചെയ്തത്. ട്വിറ്ററിനെ പോലെ ഏറെ അറിയപ്പെടുന്നതും ഐക്കണിക് ആയതുമായിരുന്നു അന്നത്തെ ലോഗോ ആയ നീല പക്ഷി. എന്നാല്‍ എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ അദ്ദേഹം പ്ലാറ്റ്ഫോമിന്റെ പേരുപോലെ തന്നെ അതിന്റെ ലോഗോയും മാറ്റി. എങ്കിലും നീല പക്ഷി നമ്മുടെയെല്ലാം മനസില്‍ ഇന്നും ഉണ്ട്. എന്നാല്‍ 34,375 ഡോളറിന് ഈ ലോഗോ ലേലം ചെയ്യപ്പെട്ടു എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചര്‍ച്ചചെയ്യുന്നത്.
ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഈ തുക ഏകദേശം 34 ലക്ഷം രൂപ വരും. അപൂര്‍വ ശേഖരണ വസ്തുക്കള്‍ വില്‍ക്കുന്നതില്‍ പ്രശസ്തരായ ആര്‍ആര്‍ ഓക്ഷന്‍ കമ്പനിയാണ് 12 അടി നീളവും 9 അടി വീതിയുമുള്ള 254 കിലോഗ്രാം ഭാരമുള്ള ചിഹ്നത്തിന്റെ വില്‍പ്പന സ്ഥിരീകരിച്ചത്. ട്വിറ്റര്‍ ബ്ലൂ ബേര്‍ഡ് ലോഗോയ്ക്ക് ഏകദേശം 34,375 ഡോളര്‍ ലഭിച്ചതായി ലേല കമ്പനി വെളിപ്പെടുത്തി. നിലവില്‍, എംബ്ലം വാങ്ങിയ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഐഡന്റിറ്റി ആര്‍ആര്‍ ഓക്ഷന്‍ വെളിപ്പെടുത്തിയിട്ടില്ല. നീല പക്ഷി ലോഗോയ്ക്ക് പുറമേ, മറ്റ് ടെക് കളക്ടിവിറ്റികളും ലേലം ചെയ്യപ്പെട്ടു.