ടെക്നോയിൽ നിന്നുള്ള ഫോൾഡിങ്ങ് ഫോൺ ആയ ടെക്നോ ഫാന്റം വി ഫോൾഡ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. ഏപ്രിൽ ആദ്യം തന്നെ ഫോൺ ഇന്ത്യയിൽ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടെക്നോയിൽ നിന്നുള്ള ഈ മടക്കാവുന്ന ഫോൺ ഇന്ത്യൻ നിർമ്മിതമായിരിക്കും. ചുരുങ്ങിയ കാലത്തേക്ക് ഈ ഫോൺ 77,777 രൂപയ്ക്ക് ലഭിക്കും എന്നാണ് റിപ്പോർട്ട്. 7.65 ഇഞ്ച് മടക്കാവുന്ന സ്‌ക്രീൻ,മീഡിയാടെക്ക് ഡൈമൻസിറ്റി 9000+ SoC, 5,000mAh ബാറ്ററി തുടങ്ങിയവയാണ് ഈ ഫോണിൻ്റെ പ്രധാന സവിശേഷതകൾ
ടെക്‌നോ ഫാന്റം വി ഫോൾഡ് ഏപ്രിൽ 11 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 12 മുതൽ ആമസോൺ വഴി ഏർളി ബേർഡ് ഓഫറിൽ ഈ ഫോൺ വാങ്ങാം. കമ്പനിയുടെ നോയിഡയിലെ ഫാക്ടറിൽ നിന്നാണ് ഈ ഫോൺ നിർമ്മിക്കുക.
ടെക്നോ ഫാൻ്റം വി ഫോൾഡിന്റെ 12GB+256GB സ്റ്റോറേജ് മോഡലിന് ഇന്ത്യയിലെ വില 89,999 രൂപയും 12GB+512GB സ്റ്റോറേജുള്ളതിന് 99,999 രൂപയുമാണ്. എന്നാൽ ഓഫറിന്റെ ഭാഗമായി പരിമിത കാലത്തേക്ക് 77,777 രൂപയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാകും.
ടെക്‌നോ ഫാന്റം വി ഫോൾഡിന് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട് - 50 എംപി പ്രധാന ക്യാമറ, 13 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 50 എംപി 2x പോർട്രെയിറ്റ് ലെൻസ്. എക്‌സ്‌റ്റേണൽ സ്‌ക്രീനിൽ 32 എംപി സെൽഫി ക്യാമറയും അകത്തെ ഡിസ്‌പ്ലേയിൽ സ്ഥാപിച്ചിരിക്കുന്ന 16 എംപി സെൽഫി ക്യാമറയുമായാണ് ഇത് വരുന്നത്.