മേലുദ്യോഗസ്ഥനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് സസ്പെൻഷനിൽ തുടരുന്നഎൻ പ്രശാന്ത് ഐഎഎസ് ഇന്ന് ഹിയറിങ്ങിനു ഹാജരാകും. വൈകീട്ട് നാലരക്ക് ചീഫ് സെക്രട്ടറിയുടെ ചേമ്പറിലാണ് ഹിയറിംഗ്. നേരത്തെ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐഎഎസിൻ്റെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു. ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നും കാര്യങ്ങൾ നേരിട്ട് കേട്ട് വിലയിരുത്തൽ മാത്രമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു... അതേസമയം ഉപാധികൾ തള്ളിയ സാഹചര്യത്തിൽ ഇനി പ്രശാന്ത് ഹിയറിംഗിന് എത്തുമോ എന്ന് വ്യക്തമല്ല.