കൊല്ലം പൂരത്തിന്റെ കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം. പുതിയകാവ് ക്ഷേത്രമാണ് നവോത്ഥാന നായകര്‍ക്കൊപ്പം ഹെഡ്ഗേവാറിന്റെ ചിത്രം ഉള്‍പ്പെടുത്തിയ കുട ഉയര്‍ത്തിയത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സംഭവത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഡിവൈഎഫ്‌ഐ ഹൈക്കോടതി രജിസ്ട്രാര്‍ക്കും യൂത്ത് കോണ്‍ഗ്രസ്സ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്‍കിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ആശ്രാമം മൈതാനയിൽ നടന്ന കൊല്ലം പൂരത്തിൻ്റെ കുടമാറ്റാത്തിനിടയിലായിരുന്നു വിവാദ ചിത്രം അടങ്ങിയ കുടയുടെ പ്രദർശനം. ബി.ആര്‍.അംബേദ്കര്‍, ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദന്‍
എന്നീ നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ആര്‍എസ്എസ് സ്ഥാപകനേതാവ് ഹെഗ്ഡേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. പുതിയകാവ് ക്ഷേത്രം സംഘടിപ്പിച്ച കുടമാറ്റത്തിലാണ് സംഭവം.സംഭവത്തില്‍ അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശം നല്‍കി.
വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല . ക്ഷേത്രം ഭാരവാഹികളോട് അടിയന്തര റിപ്പോര്‍ട്ടും തേടി. ഡിവൈഎഫ്‌ഐ ഹൈക്കോടതി രജിസ്ട്രാര്‍ക്കും യൂത്ത് കോണ്‍ഗ്രസ്സ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്‍കി. ക്ഷേത്രത്തിലെ ആചാരചടങ്ങുകള്‍ക്കിടെ രാഷ്ട്രീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദേശത്തെ മറികടന്നാണ് ഹെഡ്ഗേവാറുടെ ചിത്രമുയര്‍ന്നത്.ആര്‍എസ്എസ് സ്ഥാപകന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഉയരുന്ന ആരോപണം.
സംഭവത്തില്‍ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യര്‍ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കല്‍ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു. തൊട്ടു പിന്നാലെയാണ് കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ന്നത്.