പുലിയുടെ സാന്നിധ്യം കണ്ടെത്തിയ കോഴിക്കോട് ചക്കിട്ടപ്പാറയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു. പൂഴിത്തോട് മാവട്ടത്താണ് കൂട് സ്ഥാപിച്ചത്. ഇവിടെ പൊറ്റക്കാട്ട് പ്രീതയുടെ വീടിന് മുമ്പിൽ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ കഴിഞ്ഞദിവസം രാത്രി പുലി കൊന്ന് ഭക്ഷിച്ചിരുന്നു. നേരത്തെയും ഈ ഭാഗത്ത് ആടിനെയും പട്ടികളെയും അടക്കം പുലി ആക്രമിച്ചു കൊന്നിട്ടുണ്ട്. ജനുവരിയിൽ ഇവിടെ പുലിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. അന്ന് കൂട് സ്ഥാപിച്ച സ്ഥലത്തിന് പരിസരത്തായാണ് ഇപ്പോൾ കൂട് ഒരുക്കിയിരിക്കുന്നത്.