കോടികൾ മുടക്കി വാർഷിക ആഘോഷം നടത്തുന്ന സർക്കാർ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ആശ വർക്കർമാർ. ഓണറേറിയം വർദ്ധിപ്പിക്കൽ, വിരമിക്കൽ ആനുകൂല്യം അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കും വരെ സമരം തുടരുമെന്നും വ്യക്തമാക്കി. മെയ് 5 മുതൽ ആശ വർക്കർമാരുടെ സമരയാത്ര ആരംഭിക്കും. മെയ് ഒന്നിന് താലസ്ഥാനത്തെ സമരവേദിയിൽ നിന്ന് സമരയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സെക്രട്ടറിയേറ്റ് നടയിൽ ആശ വർക്കർമാർ നടത്തുന്ന രാപ്പകൽ സമരം 73ആം ദിവസം എത്തിയിരിക്കുകയാണ്.