ജമ്മു-കാശ്മീരിലെ ബാരമുള്ളയില്‍ രണ്ട് ഭീകരെ സൈന്യം വധിച്ചു. ഉറി മേഖലയില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. അതിനിടെ പൂഞ്ചില്‍ പാക് സൈന്യത്തിന്റെ പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതേസമയം അതിർത്തി ഗ്രാമങ്ങളിൽ നിന്ന് പാകിസ്ഥാനൻ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയെന്നാണ് വിവരങ്ങൾ.