വിന്‍സിയുടെ തുറന്നുപറച്ചിലിനെയും ധൈര്യത്തെയും അഭിനന്ദിക്കുന്നുവെന്ന് അഭിനേത്രി മാലാ പാര്‍വതി. ഇപ്പോള്‍ എല്ലാ സെറ്റുകളിലും ആഭ്യന്തര കമ്മിറ്റികളും, ചേംബറും എല്ലാം ഉള്ളതിനാല്‍ തന്നെ വിന്‍സിയുടെ പരാതിയില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമ്മ അടക്കമുള്ള സംഘടനകള്‍ വിഷയത്തെ ഗൗരവമായി സ്വീകരിച്ചിട്ടുണ്ടെന്നും മാല പാര്‍വതി വ്യക്തമാക്കി.