മുനമ്പം പ്രശ്നം പരിഹരിക്കപ്പെടണമെന്നും സർക്കാർ മനപൂർവ്വം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്നും കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. പ്രശ്നം പരിഹരിക്കപ്പെടണം. അത് സർക്കാറിൻ്റെ മൈലേജ് കൂട്ടുകയേ ഉള്ളൂ. കോടതിക്കപ്പുറം എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് നോക്കണം. കോടതി ഇടപെട്ടതിനാൽ കോടതി വിധി തന്നെയാകും അന്തിമമെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു.