സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോ.‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.ഷൈൻ ടോം ചാക്കോക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ നടപടിയെടുത്ത് താര സംഘടനയായ അമ്മ. ഷൈൻ ടോം ചാക്കോയോട് വിശദീകരണം തേടി . അന്വേഷിക്കാൻ 3 അംഗ സമിതിയെ നിയോഗിച്ചു. സരയു മോഹൻ, വിനു മോഹൻ, അൻസിബ എന്നിവരാണ് സമിതിയിൽ.നടന്റെ പേരോ സിനിമയുടെ പേരോ പുറത്തു വിടരുതെന്ന് താൻ നേരത്തെ വ്യക്തമാക്കിയിരുന്നെന്നും വിൻസി പറഞ്ഞു.