Share this Article
വരുന്ന സിനിമകളെല്ലാം വിജയിക്കും ഇനി എ ഐ കാലം
വെബ് ടീം
posted on 30-03-2023
1 min read
Movie Companies to Implement A I For Production

സിനിമകളെല്ലാം ഭാഗ്യപരീക്ഷണങ്ങളാണ്. വന്‍ ബഡ്ജറ്റില്‍ വരുന്ന സിനിമകളെല്ലാം വിജയിക്കാറില്ല. വന്‍ പബ്ലിസിറ്റിയും സിനിമകളെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല. എന്നാല്‍ വരാന്‍ പോകുന്ന സിനിമകളെല്ലാം വിജയിക്കുന്ന കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കാനാവുമോ.

     എന്നാല്‍ ചിന്തിക്കാം. സിനിമമേഖലയിലേയ്ക്ക് എ ഐയെ അവതരിപ്പിക്കാന്‍ പോവുകയാണ് ലോക സിനിമ കമ്പനികള്‍. വരുന്ന സിനിമകള്‍ക്കെല്ലാം തന്നെ നൂറു ശതമാനം വിജയമുറപ്പിക്കാന്‍ സാധിക്കുന്ന എ ഐകളെ ആണ് യൂണിവേഴ്‌സല്‍ പോലുള്ള കമ്പനികള്‍ രൂപീകരിക്കാന്‍ പോകുന്നത് എന്നാണ് പുറത്തുവരുന്ന രഹസ്യ വിവരങ്ങള്‍. ഇറങ്ങാന്‍ പോകുന്ന സിനിമകളെല്ലാം തന്ന വിജയിപ്പിക്കാന്‍ പറ്റുന്ന പാകത്തില്‍ തിരക്കഥ തെരഞ്ഞെടുക്കാനും ഏത് സംവിധായകന്‍ ചെയ്താല്‍ സിനിമയ്ക്ക് നേട്ടമുണ്ടാകുമെന്നും ആരെയൊക്കെയാണ് അഭിനയിപ്പിക്കേണ്ടതെന്നും എ ഐ തീരുമാനിക്കും. ശരാശരി ചെലവ് തീരുമാനിക്കാനും പുത്തന്‍ എ ഐയ്ക്ക് സാധിക്കുമെന്നാണ് വിവരങ്ങള്‍


എ ഐ കീഴടക്കുന്ന ലോകത്തില്‍ ഇനി മറ്റു തൊഴിലുകളുണ്ടാക്കുമോ എന്നുള്ള ആശങ്ക വര്‍ധിക്കാന്‍ ഇപ്പോൾ പുതിയൊരു കാരണം കുടിയായെന്ന് സാരം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories