Share this Article
Union Budget
Watch Video KSRTC സ്വിഫ്റ്റ് ബസ് പാഞ്ഞ് കയറി അപകടം; 3 പേർക്ക് പരിക്ക്
KSRTC Swift Bus Accident

കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞു കയറി മൂന്നുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഇവിടെ റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുകയായിരുന്നവർക്ക് ഇടയിലേക്കാണ് ബസ് പാഞ്ഞു കയറിയത്. താമരശ്ശേരി അമ്പായത്തോട് സ്വദേശി അറമുക്ക് ഗഫൂർ, പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories