ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശമായ മുസ്തഫാബാദില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുപത്തിയഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇന്നലെ വൈകീട്ട് പെയ്ത മഴ കാരണമാണ് കെട്ടിടം തകർന്നതെന്നാണ് പ്രാഥമിക നിഗമനം. എന്‍ഡിആര്‍എഫ്, അഗ്‌നിശമന സേന, ഡല്‍ഹി പോലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്. പുലര്‍ച്ചയോടെയായിരുന്നു അപകടം.