ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പെടെ കടുത്ത അതൃപ്തി സൃഷ്ടിച്ചതിന് പിന്നാലെയുള്ള ട്വിറ്റര്‍ പോളിലും ഇലോണ്‍ മസ്‌ക് തിരിച്ചടി നേരിട്ടിരുന്നു. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണമെന്ന് ഭൂരിഭാഗം അഭിപ്രായപ്പെട്ടതോടെ സ്ഥാനമൊഴിയാന്‍ തന്നെ തയാറെടുക്കുകയാണ് മസ്‌ക്. താന്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ച പരിഷ്‌കാരങ്ങളൊക്കെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയായിരുന്നെന്ന് മസ്‌ക് പറയുന്നു. എഞ്ചിനുകളെല്ലാം തീപിടിച്ച് താഴേക്ക് മൂക്കുകുത്തി വീഴുന്ന വിമാനത്തില്‍ ഇരിക്കുന്നത് പോലുള്ള അവസ്ഥയാണ് തനിക്കെന്നും മസ്‌ക് പറയുന്നു. (Elon Musk’s Distraction Is Just One of Tesla’s Problems).
7500 ജീവനക്കാരെയാണ് മസ്‌ക് പിരിച്ചുവിട്ടിരുന്നത്. ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയെ ട്വിറ്ററിന് മറികടക്കാന്‍ സാധിക്കില്ലായിരുന്നെന്നാണ് മസ്‌ക് പറയുന്നത്. മാറ്റങ്ങള്‍ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ കമ്പനിക്ക് പ്രതിവര്‍ഷം 300 കോടി ഡോളറിന്റെ നഷ്ടം സംഭവിക്കുമായിരുന്നെന്നും മസ്‌ക് പറഞ്ഞു.