വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് മൈതാനത്തിറങ്ങിയ സുനില്‍ ഛേത്രിക്കും ഇന്ത്യയ്ക്കും തകര്‍പ്പന്‍ വിജയം. മാല ദ്വീപിനെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. രാഹുല്‍ ഭേക്കെ, ലിസ്റ്റന്‍ കൊളാസോ, സുനില്‍ ഛേത്രി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ സുനില്‍ ഛേത്രിയുടെ 95 ആം ഗോളാണ് ഷില്ലോങ്ങിലെ മത്സരത്തില്‍ ഇന്നലെ നേടിയത്. നീണ്ട 489 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരം ജയിക്കുന്നത്. മനോലോ മാര്‍കസ് പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ വിജയം കൂടിയാണിത്.