ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്. അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ കേസെടുക്കാവുന്ന ഒന്നും കണ്ടെത്തിയില്ലെന്നായിരുന്നു മലപ്പുറം ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസ് രണ്ടുമാസം കഴിഞ്ഞ് കോടതി പരിഗണിക്കും.