റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മൂന്നാംഘട്ട ചര്‍ച്ചകള്‍ സൗദി അറേബ്യയില്‍ തുടങ്ങി. തന്ത്രപ്രധാന മേഖലകളില്‍ ഇരുരാജ്യങ്ങളും ഒരുമാസത്തെ വെടിനിര്‍ത്തലിന് ഭാഗികമായി സമ്മതിച്ച സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ചകള്‍. ഇരു രാജ്യങ്ങളുടേയും പ്രതിനിധിഖലുമായി വെവ്വേറെ ചര്‍ച്ചകളാണ് അമേരിക്ക നടത്തുന്നത്.അമേരിക്കന്‍ സംഘം യുക്രൈനുമായി ആദ്യ റൗണ്ട് ചര്‍ച്ചനടത്തി. ചര്‍ച്ച തുടങ്ങിയിട്ടേയുള്ളുവെന്നാണ് റഷ്യയുടെ പ്രതികരണം. ചരക്കുകപ്പലുകള്‍ക്കും ഊര്‍ജ്ജോല്‍പ്പാദന മേഖലയ്ക്കും നേരെ ആക്രമണം അവസാനിപ്പിക്കാനും വ്യോമ-നാവിക മേഖലയില്‍ വെടിനിര്‍ത്തലിനുമാണ് ആദ്യഘട്ടത്തില്‍ ധാരണയായത്.