Share this Article
Union Budget
Watch Video ബിജെപി പ്രവര്‍ത്തകന്‍ സൂരജ് കൊലക്കേസില്‍ എട്ടു പ്രതികൾക്ക് ജീവപര്യന്തം
Suraj Murder Case

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് കൊലക്കേസില്‍ എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രണ്ടു മുതൽ 9 വരെ പ്രതികൾക്കാണ് കോടതി  ജീവപര്യന്തം വിധിച്ചത് . പതിനൊന്നാം പ്രതി പ്രദീപന് മൂന്നു വര്‍ഷം തടവും വിധിച്ചു.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ഒന്നാംപ്രതി കേസിന്റെ വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു.2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ വെച്ച് സൂരജിനെ വെട്ടിക്കൊന്നത്.19 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories