ഉദ്ഘാടനത്തിനൊരുങ്ങി പുതിയ എകെജി സെന്റർ. ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് സിപിഐഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരത്ത് തയ്യാറെടുക്കുന്നത്.
24ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ കൂട്ട ഉപവാസം നടത്താനൊരുങ്ങി ആശ വർക്കർമാർ
ആശാപ്രവർത്തകർ നിരാഹാര സമരം തുടങ്ങി ഇന്ന് മൂന്നാം ദിവസം. 24ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ കൂട്ട ഉപവാസം നടത്തും.സമരം ആദ്യ ദിവസം നടത്തിയവരിൽ ഒരു ആശാപ്രവർത്തകയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളായതിനെ തുടർന്ന് ആശാപ്രവർത്തക ശോഭ സമരം ഏറ്റെടുത്തിരുന്നു. തുടർച്ചയായി മൂന്നാം ദിവസവും നിരാഹാരം തുടരുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക. മരിച്ച് വീണാലും പിന്നോട്ടില്ലെന്ന് ആശമാർ.
രാപ്പകൽ സമരത്തിന്റെ നാല്പതാം ദിനം, നിരാഹാര സമരം തുടങ്ങി രണ്ടാം ദിവസം മനസും ശരീരവും ഒരുപോലെ തളർന്നപ്പോൾ പിടിച്ചു നിൽക്കാനാകാതെ വീഴേണ്ടിവന്നു നിരാഹാരം കിടന്നിരുന്ന ആശാപ്രവർത്തക ഷീജക്ക്. തുടർന്ന് സമരം ഏറ്റെടുത്ത് ശോഭ. മരിച്ച് വീണാലും പിന്മാറില്ലെന്ന് ആശാപ്രവർത്തക.
മൂന്ന് ദിവസമായി പട്ടിണി സമരം നടത്തുന്നതിനിടയിലും മുഖത്തെ ചിരിമായ്ച്ചു കളയാതെ സമരപ്പന്തലിൽ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു. മന്ത്രി വീണാ ജോർജ് കേന്ദ്രമന്ത്രി സന്ദർശനത്തിൽ ഉയർത്തിയിരുന്ന അവകാശവാദങ്ങൾ പൊളിഞ്ഞു. ആരോഗ്യവകുപ്പിന്റെ അടുത്ത നീക്കം എന്താണെന്ന് ആണ് ആശമാർ ഉറ്റുനോക്കുന്നത്…അതേസമയം സമരത്തിന് പിന്നിൽ മഴവിൽ സംഖ്യമാണെന്നും സമരം നടത്തുന്നവരുടെ ഉദ്ദേശം സർക്കാരിന്റെ തകർച്ചയാണെന്നുമടക്കമുള്ള ന്യായീകരണങ്ങൾ തുടരുന്നു സിപിഐ(എം)..