Share this Article
image
മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാം; ദിലീപിന് തിരിച്ചടി
വെബ് ടീം
posted on 17-02-2023
1 min read
Dileep Manju warrier

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി. വിസ്താരത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി

നടിയെ ആക്രമിച്ച കേസില്‍ പഴയ സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിച്ച് വിചാരണ നീട്ടാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നായിരുന്നു ദിലീപിന്റെ ആരോപണം. എന്നാല്‍ ദിലീപിന്റെ ആവശ്യം തള്ളിയ കോടതി പ്രോസിക്യൂഷന് വിസ്താരം തുടരാമെന്നും, സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്നും വ്യക്തമാക്കി. വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

ഡിജിറ്റല്‍ തെളിവുകളും, വോയിസ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുളള തെളിവുകളും നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജു വാര്യരെയും മറ്റ് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തനിക്ക് എതിരായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ നിന്ന് പ്രോസിക്യൂഷനെ തടയാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മഞ്ജു വാര്യരെ ആദ്യം വിചാരണക്കോടതി വിസ്തരിച്ചിരുന്നെങ്കിലും മൊഴി വേണ്ടവിധം രേഖപ്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് വിചാരണക്കോടതിയെ വീണ്ടും സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളുകയായിരുന്നു. ഇതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. അനുബന്ധ കുറ്റപത്രത്തില്‍ സാക്ഷി വിസ്താരം നടക്കാനിരിക്കുകയാണ്. അതിനിടെയാണ് പ്രോസിക്യൂഷനെതിരെ ദിലീപ് കോടതിയെ സമീപിച്ചത്.
 
ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories