ബമ്പർ വിജയികളെ ഇന്നറിയാം. ക്രിസ്മസ് - പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കും. ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പും പുതിയ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും..20 കോടി രൂപയാണ് ബമ്പർ വിജയിയെ കാത്തിരിക്കുന്നത്.. നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപും റെക്കോർഡിലാണ് ടിക്കറ്റ് വില്പന.
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് - പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ വിജയികളെ ഇന്ന് അറിയാം. ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും..
നറുക്കെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്പര്‍ ടിക്കറ്റു വില്പന തകൃതിയായി നടക്കുകയാണ്. ആകെ 50,000,00 ടിക്കറ്റുകള്‍ വില്പനയ്‌ക്കെത്തിയതില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണി വരെ വിറ്റുപോയത് 45,34,650 ടിക്കറ്റുകള്‍. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വില്പനയ്ക്കു വേഗത കൂടുകയാണ്...
8,87,140 ടിക്കറ്റുകള്‍ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5, 33,200 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുമുണ്ട്. 4,97,320 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ലയാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്. 400 രൂപയാണ് ബമ്പര്‍ ടിക്കറ്റിന്റെ വില.