കൊച്ചി: വാണിജ്യമേഖലയിൽ കേരളത്തിന്റെ വികസനാധ്യായം ആയി മാറി ഇടപ്പള്ളിയിൽ ലുലു വിപ്ലവം കുറിച്ചിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. ഷോപ്പിങ്ങും ആഘോഷവും ഉത്സവങ്ങളുമെല്ലാമായി ലുലു മലയാളിയുടെ സ്വന്തം കുടുംബം തന്നെയായി മാറികഴിഞ്ഞു. കൊച്ചിയുടെ വാണിജ്യവിലാസം തന്നെ ഇന്ന് ലുലു മാളാണ്. ലോകോത്തര സൗകര്യങ്ങളും സേവനങ്ങളുമായി മലയാളിയുടെ ഷോപ്പിങ്ങിന് ലുലു മാൾ എന്നല്ലാതെ മറ്റൊരു പേരില്ല. ഷോപ്പിങ്ങിനൊപ്പം ഒത്തുകൂടലും കൂടിക്കാഴ്ചകളുമൊക്കെയായി നാടിന്റെ സ്വന്തം ഇടം കൂടിയാണ് ലുലു. ഒരു പതിറ്റാണ്ടിനപ്പുറം ലുലുവിന് ചുറ്റും നഗരം കൂടുതൽ വളർന്നെന്ന കൂട്ടിചേർക്കൽ മാത്രം. ഇന്ത്യൻ റീട്ടെയ്ൽ മേഖലയിലെ നാഴികകല്ല് എന്ന വിശേഷണം ഇന്നും ലുലുവിന് സ്വന്തം.
രാജ്യത്തെ ഏറ്റവും കൂടുതൽ നേട്ടങ്ങളും വ്യാപാര സാന്ദ്രതയും കൈവരിച്ച മാൾ, 250ലധികം ദേശീയ-അന്തർദേശീയ ബ്രാൻഡഡ് സ്റ്റോറുകൾ, 200ഓളം ബ്രാൻഡുകൾ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച മാൾ, ഷോപ്പിംഗിനൊപ്പം, ഡൈനിങ്, വിനോദ അനുഭവങ്ങൾ എന്നിങ്ങനെ ലുലു മാളിന്റെ വിശേഷങ്ങൾ ഏറെയാണ്. ലോക റെക്കോർഡ് അടക്കം നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയിട്ടുള്ളത്.
വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായി പരിപാടികളാണ് ലുലുവിൽ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കൊച്ചി ലുലു മാളിലെ മൂവായിരത്തിലധികം ജീവനക്കാരുടെ ആഘോഷപരിപാടികൾ ലുലു മാരിയറ്റിൽ നടന്നു. നടൻ അർജുൻ അശോകൻ കേക്ക് മുറിച്ച് ജീവനക്കാരുടെ വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജോബ് കുര്യന്റെയും സംഘത്തിന്റെയും സംഗീതനിശ ഞായറാഴ്ച നടക്കും. വൈകുന്നേരം 5.30 മുതലാണ് സംഗീത വിരുന്ന്. കൂടാതെ, വാർഷികാഘോഷങ്ങളുടെ ഭാഗമായി മാളിൽ നിന്ന് 5000ത്തിനു മുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ‘ഇൻസ്റ്റൻ്റ് ഗ്രാറ്റിഫിക്കേഷൻ’ പ്രോഗ്രാം വഴി സർപ്രൈസ് സമ്മാനങ്ങൾ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടികളും മാളിലുണ്ടാകും.
കൊച്ചിക്ക് പുറമേ ബാംഗ്ലൂർ, തിരുവനന്തപുരം, ലഖ്‌നൗ, ഹൈദരാബാദ്, പാലക്കാട്,തൃപ്രയാർ എന്നിവിടങ്ങളിലായി 6 ഷോപ്പിംഗ് മാളുകൾ കൂടി തുറന്ന് ലുലു ഗ്രൂപ്പ് ഇപ്പോൾ ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. 2024ൽ കോഴിക്കോടിലും കോട്ടയത്തുമായി രണ്ട് മാളുകൾ കൂടി ഉടൻ തുറക്കും