ഈ വരുന്ന തിങ്കളാഴ്ച മാർച്ച് 31 ന് ബാങ്ക് അവധി ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. കലണ്ടറിൽ ഈദ്-ഉൽ-ഫിത്തർ അവധി എന്ന നിലയിലാണ് കാണിക്കുന്നത്. ബാങ്കിൽ പോയി ഇടപാടുകൾ നടത്താൻ ആലോചിക്കുകയും അവധിയെക്കുറിച്ച് ആശയക്കുഴപ്പത്തിലാവുകയും ചെയ്തിട്ടുണ്ടെങ്കിൽ മറ്റൊരു വാർത്തയുണ്ട്. 2025 മാർച്ച് 31 തിങ്കളാഴ്ച ബാങ്ക് തുറന്നിരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാകും.2025 മാർച്ച് 31 തിങ്കളാഴ്ച ബാങ്കുകൾ തുറന്നിരിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദ്ദേശിച്ചു. ഈദിന് ശേഷവും ബാങ്കുകൾ തുറന്നിരിക്കും. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമായിരിക്കും. 2024-25 സാമ്പത്തിക വർഷത്തെ ഇടപാടുകൾ ശരിയായി തീർപ്പാക്കുന്നതിനാണ് ആർബിഐ ഈ തീരുമാനം എടുത്തിരിക്കുന്നത്.യഥാർത്ഥത്തിൽ, 2025 മാർച്ച് 31 ന്, റമദാൻ ഈദ് (ഈദ്-ഉൽ-ഫിത്തർ) കാരണം മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടച്ചിടാൻ പോകുകയായിരുന്നു. ഹിമാചൽ പ്രദേശിലും മിസോറാമിലും മാത്രമേ ബാങ്കുകൾ തുറന്നിരിക്കാൻ പോകുന്നുള്ളൂ. എന്നാൽ ഇപ്പോൾ സാമ്പത്തിക ഇടപാടുകളുടെ പ്രക്രിയ ശരിയായി തുടരുന്നതിന് ബാങ്കുകൾ തുറന്നിടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ഏതൊക്കെ സേവനങ്ങൾക്കാണ് ബാങ്കുകൾ തുറന്നിരിക്കുന്നത്?
സർക്കാർ നികുതി അടയ്ക്കൽ - ആദായനികുതി, ജിഎസ്ടി, കസ്റ്റം ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടി മുതലായവ.പെൻഷനും സർക്കാർ ഗ്രാന്റുകളും അടയ്ക്കൽ.സർക്കാർ ശമ്പളത്തിന്റെയും അലവൻസുകളുടെയും വിതരണം.സർക്കാർ പദ്ധതികളുമായും സബ്‌സിഡികളുമായും ബന്ധപ്പെട്ട പേയ്‌മെന്റുകൾ എന്നിവയ്ക്കായിരിക്കും പ്രധാനമായും മുൻഗണന