Share this Article
image
വടകരയിലെ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് കേസ്; പൊലീസിന്റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
'Kafir' screen shot case of Vadakara; High Court seeks police report

വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരായി 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചു എന്ന കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കാനാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യൂത്ത് ലീഗ് നേതാവ് പി കെ കാസിമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം.

ഇത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പോസ്റ്റില്‍ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പൊലീസില്‍ പരാതി നല്‍കിയ തന്നെ പ്രതിയാക്കി വടകര പൊലീസ് കേസ് എടുത്തെന്നും കാസിം ഹര്‍ജിയില്‍ ആരോപിക്കുന്നു. വോട്ടെടുപ്പിന്റെ തലേന്നായിരുന്നു വിവാദ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നത്.

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories