Share this Article
റിപ്പബ്ലിക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് വിശിഷ്ടാതിഥി;ക്ഷണം മക്രോണ്‍ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം; നന്ദിയറിയിച്ച് എക്‌സില്‍ പോസ്റ്റ്
വെബ് ടീം
posted on 22-12-2023
1 min read
french-president-emmanuel-macron-india-republic-day-2024-chief-guest

ന്യൂഡല്‍ഹി: 2024-ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വിശിഷ്ടാതിഥിയാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേല്‍ മക്രോണ്‍ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തന്നെ ക്ഷണിച്ചതിന് നന്ദിയറിയിച്ച് മക്രോണ്‍ എക്‌സില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

. 75-ാം റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു മുഖ്യാതിഥിയായി കേന്ദ്രം ക്ഷണിച്ചിരുന്നത്. ജനുവരിയില്‍ രാജ്യത്ത് എത്താനുള്ള അസൗകര്യം ചൂണ്ടിക്കാണിച്ചായിരുന്നു ബൈഡന്‍ പിന്മാറിയത്. ഇതിന് പിന്നാലെയാണ് കേന്ദ്രം മക്രോണിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത്. ഇത് ആറാം തവണയാണ് ഒരു ഫ്രഞ്ച് ദേശീയ നേതാവ് രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയാവുന്നത്.

1976-ലും 98-ലും മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ഷിറാക് വിശിഷ്ടാതിഥിയായിരുന്നു. പിന്നീട് വലേറി ഗിസ്‌കാര്‍ഡ് ഡെസ്താങ്, നിക്കോളാസ് സര്‍കോസി, ഫ്രാന്‍സ്വാ ഹോളണ്ട് എന്നിവര്‍ യഥാക്രമം 1980, 2008, 2016 വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories