Share this Article
സംസ്ഥാനത്ത് കൊറോണ കേസുകളിൽ വലിയ വർധന
Big increase in corona cases in the state

സംസ്ഥാനത്ത് കൊറോണ കേസുകളിൽ വലിയ വർധന. ഇന്നലെ മാത്രം 292 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ നിന്നാണ് ഇന്നലെ ഇരട്ടിയായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

രാജ്യത്ത് 341 പേർക്ക് ആണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ കേരളത്തിൽ നിന്ന് മാത്രം 292 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു. അതേസമയം കേരളത്തില്‍ ഇന്നലെ രോഗം ബാധിച്ച് രണ്ടു പേര്‍ മരിക്കുകയും ചെയ്തു. 

കൊവിഡിന്റെ ജെ എന്‍1 ഉപവകഭേദം കേരളത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തില്‍ സജീവ കേസുകള്‍ 1749 ആയിരുന്നതാണ് തൊട്ടടുത്ത ദിവസം 2041 ആയി ഉയര്‍ന്നത്. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളില്‍ 88 ശതമാനത്തിലധികം കേസുകളും കേരളത്തിലാണ് എന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. എന്നാൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories