Share this Article
image
അദ്ധ്യാപിക മകനുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് ആപ്പിന്റെ സഹായത്തോടെ കയ്യോടെ പിടിച്ച് 'അമ്മ; അറസ്റ്റ്
വെബ് ടീം
posted on 16-12-2023
1 min read
 US mother tracks her son and found sex with biology teacher accused arrested

വാഷിങ്ടണ്‍: വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. യു എസിൽ നോര്‍ത്ത് കരോലിന സൗത്ത് മെക്ലന്‍ബര്‍ഗ് ഹൈസ്‌കൂളിലെ ബയോളജി അധ്യാപികയായ ഗബ്രിയേല ന്യൂഫെല്‍ഡി(26)നെയാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടതിന് വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് അധ്യാപികയെ പിടികൂടിയത്.

18-കാരന്‍ പതിവായി റഗ്ബി പരിശീലനം ഒഴിവാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ്, 'ലൈഫ് 360' എന്ന ആപ്പ് വഴി മകനെ ട്രാക്ക് ചെയ്യുകയും അധ്യാപികയുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് അധ്യാപികയുടെ കാറിന്റെ നമ്പര്‍പ്ലേറ്റ് സഹിതം മാതാവ് ദൃശ്യങ്ങള്‍ പകര്‍ത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.

മാസങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ അധികൃതര്‍ അധ്യാപികയോടും വിദ്യാര്‍ഥിയോടും വിശദീകരണം തേടിയിരുന്നു. ഇതിനുപിന്നാലെയാണ് മകനെക്കുറിച്ചുള്ള ഇത്തരം സംസാരം മാതാവിന്റെയും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മകനെ നിരീക്ഷിക്കുന്നത് പതിവാക്കിയ മാതാവ്, മകന്‍ പതിവായി കായികപരിശീലനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതും ശ്രദ്ധിച്ചു. ഇതോടെയാണ് സാമൂഹികമാധ്യമമായ 'ലൈഫ് 360'യുടെ സഹായത്തോടെ മകന്റെ നീക്കങ്ങള്‍ പിന്തുടരാന്‍ തീരുമാനിച്ചത്. ഒരുദിവസം റഗ്ബി പരിശീലനത്തിന് പോയ മകന്‍ പാര്‍ക്ക് റോഡ് പാര്‍ക്കിലേക്കാണ് പോയതെന്ന് ആപ്പിന്റെ സഹായത്തോടെ മാതാവിന് മനസ്സിലായി. തുടര്‍ന്ന് മാതാവും ഇതേ പാര്‍ക്കിലെത്തി നിരീക്ഷിച്ചതോടെയാണ് കാറിനുള്ളില്‍ മകനും അധ്യാപികയും ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് നേരിട്ട് കണ്ടത്. ഇതോടെ കാറിന്റെ നമ്പര്‍പ്ലേറ്റ് സഹിതം ദൃശ്യങ്ങള്‍ പകര്‍ത്തുകയും അധികൃതരെ പരാതി അറിയിക്കുകയുമായിരുന്നു.

സ്‌കൂളിലെ ബയോളജി അധ്യാപികയായ ഗബ്രിയേല്‍ കാറില്‍വെച്ചും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയും വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത അധ്യാപികയ മെക്ലന്‍ബര്‍ഗ് കൗണ്ടി ജയിലിലടച്ചെങ്കിലും പിന്നീട് ജാമ്യത്തില്‍വിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories