Share this Article
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; മുപ്പതോളം പേർക്ക് പരിക്ക്
വെബ് ടീം
posted on 18-12-2023
1 min read

ചെങ്ങന്നൂർ: കല്ലിശേരിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾകൂട്ടിയിടിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ഡ്രൈവർമാർക്ക് അപകടത്തിൽ  സാരമായ പരിക്കുണ്ട്. ശരീരത്തിൽ ചില്ല് തറച്ചു കയറി നിരവധി പേർക്കും  പരിക്കേറ്റു. പരിക്കേറ്റവരെ ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എം സി  റോഡിൽ ഉമയനെല്ലൂർ പള്ളിക്ക് സമീപത്ത് 3.50 നാണ് അപകടം. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തു നിന്നും ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസുകളാണ് അപകടത്തിൽ പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories