Share this Article
ഇരട്ടിയിലധികം രൂപയുടെ വര്‍ധന; വിമാനനിരക്ക് കുത്തനെ ഉയര്‍ത്തി കമ്പനികള്‍
Air fares have been raised sharply by companies

ക്രിസ്തുമസ് പുതുവല്‍ത്സരത്തിനോടനുബന്ധിച്ച് വിമാന നിരക്ക് കുത്തനെ ഉയര്‍ത്തി കമ്പനികള്‍. ഇരട്ടിയിലധികമാണ് ഇത്തവണത്തെ നിരക്ക്.  5000 രൂപ ഉണ്ടായിരുന്ന ഡല്‍ഹി- കോഴിക്കോട് റൂട്ടിലെ നിരക്ക് ഇപ്പോള്‍  12000 രൂപയായി. ക്രിസ്തുമസിനോടടുത്ത ദിവസങ്ങളിലാണെങ്കില്‍ 32000 രൂപ വരെ നല്‍കണം എന്ന സ്ഥിതിയാണ്. ഡല്‍ഹിയില്‍  നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള ടിക്കറ്റ് നിരക്കിലും വന്‍  വര്‍ധനയാണ്. വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് ഇനിയും ഉയരാനാണ് സാധ്യത.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories