Share this Article
'മൂന്ന് മാസത്തെ അവധിയ്ക്ക് അപേക്ഷ നൽകി കാനം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക്
വെബ് ടീം
posted on 07-12-2023
1 min read
KANAM RAJENDRAN APPLIED FOR THREE MONTH LEAVE

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകി കാനം രാജേന്ദ്രൻ. കേന്ദ്ര കമ്മിറ്റിക്കാണ് അദ്ദേഹം അപേക്ഷ നൽകിയത്. പകരം ചുമതല ബിനോയ് വിശ്വത്തിനു നൽകണമെന്നും അദ്ദേഹം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

അപേക്ഷയിൽ ഈ മാസം ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കും. ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ കാനം ചികിത്സയിലും വിശ്രമത്തിലുമാണ്. 

അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ കാലിൽ ശസ്ത്രക്രിയ നടന്നത്. സഞ്ചാരത്തിനു ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നൽകിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories