Share this Article
Union Budget
'മെലോഡി'; ഹാഷ്ടാഗ് സഹിതം മോദിക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി; വൈറൽ
വെബ് ടീം
posted on 02-12-2023
1 min read
PM Modi On Selfie With Giorgia Meloni.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ  മെലോനി. 'നല്ല സുഹൃത്തുക്കൾ കോപ് 28ൽ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം  മെലോനി എക്സിൽ പങ്കുവച്ചത്. 'മെലഡി' എന്ന ഹാഷ് ടാഗും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയപ്പോഴായിരുന്നു ജോർജിയ  മെലോനി സെൽഫി പകർത്തിയത്.

ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി നേതാവായ  മെലോനി മുമ്പ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലും എത്തിയിരുന്നു. അതേസമയം,  മെലോനിയുടെ ട്വീറ്റ് മോദി റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എല്ലായ്‌പ്പോഴും സന്തോഷമാണ്' എന്ന അടിക്കുറിപ്പോടെയാണ് മോദി ചിത്രം റീ ട്വീറ്റ് ചെയ്തത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റു ചെയ്‌തത്.

ഈ വർഷത്തെ മികച്ച സെൽഫി എന്നായിരുന്നു ചിലർ കമന്റു ചെയ്‌തത്. ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന തീവ്ര വലതു പാര്‍ട്ടിയുടെ നേതാവായ  മെലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്.യൂറോപ്യൻ യൂണിയന്റെ കടുത്ത വിമർശക കൂടിയാണ്  മെലോനി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories