സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ദ്ധനവ്.24 മണിക്കൂറിനിടെ രോഗം റിപ്പോര്‍ട്ട് ചെയ്തത് 300 പേര്‍ക്ക്.കേരളത്തില്‍ 3 മരണം കൂടി സ്ഥിരീകരിച്ചു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൂടുതല്‍ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ഇന്ന് മുതല്‍ ശക്തമാക്കും. കൂടുതല്‍ പരിശോധന നടത്താന്‍ ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിര്‍ദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോഗവ്യാപനം കൂടി കണക്കിലെടുത്താവും കേന്ദ്രത്തിന്റെ തുടര്‍നടപടികള്‍. ഇതുവരെ 21 പേരില്‍ ജെ.എന്‍ വണ്‍ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ജെ എന്‍ വണ്‍ വകഭേതം കാരണമുള്ള കേസുകളില്‍ ആശങ്ക വേണ്ടെന്ന് സൗദി പൊതുജനാരോഗ്യ അതോറിറ്റി അറിയിച്ചു. ജെ എല്‍ വണ്‍ കൊവിഡിന്റെ മറ്റൊരു വകഭേതം മാത്രമാണെന്നും കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും അതോറിറ്റി വ്യക്തമാക്കി. പ്രതിരോധത്തിന് നിലവിലെ വാക്‌സിന്‍ തന്നെ ഫലപ്രദമാണെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം ആശ്രയിക്കാനും അതോറിറ്റി അഭ്യര്‍ത്ഥിച്ചു. ഐസിയു കേസുകളിലും, ഗുരുതരമാവുന്നവരുടെ എണ്ണത്തിലും ഉയര്‍ച്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് അതോറിറ്റിയുടെ അഭ്യര്‍ത്ഥന.