Share this Article
കാസർകോട്ടും എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെബ് ടീം
posted on 07-12-2023
1 min read
HOLIDAY FOR EDUCATIONAL INSTITUTIONS AT KASARGOD AND ERNAKULAM

കാസർകോട്/കൊച്ചി: കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് അവധി. 

എറണാകുളം ജില്ലയിൽ നവകേരള സദസ് നടക്കുന്ന എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശ്ശേരി മണ്ഡലങ്ങളിലെ സ്കൂളുകൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഗതാഗത തിരക്ക് മൂലം കുട്ടികൾക്കുണ്ടാക്കുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി നൽകുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് മറ്റൊരു ദിവസം പ്രവർത്തി ദിനം ആയിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories