Share this Article
നായ കുറുകെ ചാടി: രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 26-12-2023
1 min read

മാഹി: കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മില്ലിനടുത്ത കൂവാത്തീന്റവിട സുധീഷ് കുമാർ (49) ആണ് മരിച്ചത്. താഴെചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മിൽ ഡാഡി മുക്കിനടുത്ത് ചൊവ്വ വൈകിട്ട് 6.15ന് യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം.

യാത്രക്കാർ രണ്ടുപേരും രക്ഷപ്പെട്ടു. പരുക്കേറ്റ സുധീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ കുമാരൻ. അമ്മ: പരേതയായ രോഹിണി. ഭാര്യ: ബിന്ദു (ഇടയിൽ പീടിക). മക്കൾ: സായന്ത്, സാരന്ത്. സഹോദരങ്ങൾ: ലീല, പവിത്രൻ, പ്രേമൻ, അജിത, സുധ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories