Share this Article
കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനര്‍ ഉടന്‍ നീക്കണം; കര്‍ശന നിര്‍ദേശവുമായി വിസി
വെബ് ടീം
posted on 19-12-2023
1 min read
sfi banner infront of university should be removed immediately

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ എസ്എഫ്ഐ ബാനര്‍ ഉടന്‍ നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സലര്‍ വി സി മോഹനന്‍ കുന്നുമ്മല്‍. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് ഔദ്യോഗികമായി വിസി നിര്‍ദേശം നല്‍കി. 

സർവകലാശാല ചാൻസലർ കൂടിയായ ​ഗവർണർക്കെതിരെയാണ് ബാനർ. സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനർ എന്ന് വി സി മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു. സര്‍വകലാശാല കാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വിസി രജിസ്ട്രാറോട് സൂചിപ്പിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories