Share this Article
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു; ശസ്ത്രക്രിയ നടത്തി
വെബ് ടീം
posted on 22-12-2023
1 min read
 Leg Broken in Clash with CM Vijayan's Escort: Tensions Rise in Thiruvananthapuram

തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസന്റെ കാലാണ് ഒടിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

നവകേരള യാത്ര തിരുവനന്തപുരം ജില്ലയിൽ പുരോഗമിക്കുന്നതിനിടെ, കാട്ടാക്കടയിൽവച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories