Share this Article
ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സിന് അനുമതിയില്ല; ദേവസ്വം ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
വെബ് ടീം
posted on 15-12-2023
1 min read
no navakerala sadass in the temple grounds

കൊച്ചി:  കൊല്ലത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സിന് അനുമതിയില്ലെന്ന് ഹൈക്കോടതി. നവകേരള സദസ് നടത്താനുള്ള അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ക്ഷേത്രം പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. കുന്നത്തൂര്‍ മണ്ഡലത്തില്‍ തിങ്കളാഴ്ചയാണ് നവകേരള സദസ്സ്. 

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കടയ്ക്കല്‍ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories