Share this Article
ശബരിമല മണ്ഡലകാല വരുമാനം റെക്കോര്‍ഡില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.72 കോടിയുടെ വര്‍ധന
വെബ് ടീം
posted on 27-12-2023
1 min read
sabarimala revenue record

പത്തനംതിട്ട: ശബരിമലയില്‍ ഇത്തവണത്തെ മണ്ഡലകാല വരുമാനം റെക്കോര്‍ഡില്‍. കാണിക്ക എണ്ണാന്‍ ബാക്കിനില്‍ക്കേയാണ് വരുമാനം 241.71 കോടി രൂപയായി ഉയര്‍ന്നത്. കഴിഞ്ഞ തവണത്തേതിലും 18.72 കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസങ്ങളില്‍ തീര്‍ഥാടകരുടെ വലിയ തിരക്കുണ്ടായിരുന്നെങ്കിലും മണ്ഡലപൂജ ദിവസം തീര്‍ഥാടകരുടെ നിര ക്യൂ കോംപ്ലക്‌സ് വരെയായി കുറഞ്ഞു. മണ്ഡലകാല തീര്‍ഥാടനത്തിന് മണ്ഡലപൂജയോടെ പരിസമാപ്തിയാകും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സന്നിധാനത്ത് തിരക്ക് കുറവായിരുന്നു. രാത്രി പതിനൊന്നിന് അടയ്ക്കുന്ന നട മകരവിളക്ക് മഹോല്‍സവത്തിനായി മുപ്പതിന് തുറക്കും. ജനുവരി പതിനഞ്ചിനാണ് മകരവിളക്ക്. വിവിധ അഭിഷേകങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 10.30 യ്ക്ക് തന്നെ മണ്ഡല പൂജ ചടങ്ങുകള്‍ തുടങ്ങി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. 

രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. ഇത്തവണത്തെ മണ്ഡലകാലത്ത് തിരക്ക് നിയന്ത്രിക്കുന്നതില്‍ ദേവസ്വം ബോര്‍ഡും പൊലീസും ഏറെ പഴി കേട്ടിരുന്നു. ഹൈക്കോടതിയ്ക്ക് പോലും പല സമയങ്ങളിലും ഇടപെടേണ്ട സാഹചര്യം ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടി മാറ്റേണ്ട സാഹചര്യവും ഉണ്ടായി. എന്നാല്‍ പിന്നീട് ഒരു ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തിയിട്ടും ദര്‍ശനത്തിന് തടസമുണ്ടായില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories