Share this Article
image
'മകന്‍ സ്വാമി വിവേകാനന്ദന്റെ അനുയായി; സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്ന വ്യക്തിയെന്ന് മനോരഞ്ജന്റെ പിതാവ്
വെബ് ടീം
posted on 13-12-2023
1 min read
manoranjans-father-says-his-son-is-a-follower-of-swami-vivekananda-a-person-who-fights-against-evil

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധം നടത്തിയതിന് പിടിയിലായവരില്‍ ഒരാളായ മനോരഞ്ജന്‍ സ്വാമി വിവേകാനന്ദന്റെ അനുയായിയാണെന്ന് പിതാവ്. മൈസൂര്‍ സര്‍വകലാശാലയില്‍ എഞ്ചിനീയറിങ് പഠിച്ച മനോരഞ്ജന്‍ സമൂഹത്തിലെ തിന്‍മകള്‍ക്കെതിരെ പോരാടുന്ന വ്യക്തിയാണെന്നും പിതാവ് ദേവരാജഗൗഡ പറഞ്ഞു. 

ഡല്‍ഹിയില്‍ കുറച്ച് ജോലി ഉണ്ടെന്ന് പറഞ്ഞാണ് മനോരഞ്ജന്‍ നാല് ദിവസം നഗരം വിട്ടതെന്നാണ് വീട്ടുകാരുടെ മൊഴി. മകന്‍ നല്ലവനും സത്യസന്ധനുമായ ആണ്‍കുട്ടിയാണ്. അവന്‍ എപ്പോഴും സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. അവന്‍ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ വായിക്കും. മകന് മുന്‍കാല ക്രിമിനല്‍ ചരിത്രമൊന്നുമില്ലെന്നും അവന്‍ നിരപരാധിയും നന്നായി പഠിക്കുന്നവനുമാണെന്നും ദേവരാജഗൗഡ കൂട്ടിച്ചേര്‍ത്തു.  

തനിക്ക് ജോലിയുണ്ടെന്ന് പറഞ്ഞ് മകന്‍ പലപ്പോഴും പല സ്ഥലങ്ങളും സന്ദര്‍ശിക്കാറുണ്ടായിരുന്നു. എപ്പോഴും യാത്ര ചെയ്യുന്ന സ്വഭാവം ഉള്ള ആളാണെന്നും പിതാവ് പറഞ്ഞു.  മൈസൂരു സിറ്റി പൊലീസ് വിജയനഗറിലെ മനോരഞ്ജന്റെ വീട്ടിലെത്തി എസിപി ഗജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. 

മനോരഞ്ജന്റെ പിതാവ് ദേവരാജഗൗഡ മൈസൂര്‍ സര്‍വകലാശാലയിലെ ജീവനക്കാരനാണെന്നാണ് വിവരം. 

ലോക്സഭയിലെ പ്രതിഷേധം ഭീകരാക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 2001 ലെ പാര്‍ലമെന്റ് ആക്രണമത്തിന്റെ 22 -ാം വാര്‍ഷിക വേളയിലാണ് ലോക്സഭയെ ഞെട്ടിച്ച പ്രതിഷേധം അരങ്ങേറിയത്. എന്നാല്‍ പാര്‍ലമെന്റ് ആക്രമണവുമായി ഇന്നത്തെ പ്രതിഷേധത്തിന് ബന്ധമില്ലെന്നും പൊലീസ് സൂചിപ്പിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories