Share this Article
'ജവാന്‍' കുപ്പികൾ പരിശോധിച്ചപ്പോൾ ലിറ്ററിൽ കുറവ്; കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം
വെബ് ടീം
posted on 13-12-2023
1 min read
jawan liquor case

തിരുവല്ല:  സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാന്റെ അളവില്‍ കുറവുണ്ടെന്ന് കണ്ടെത്തല്‍. വിവിധ ബാച്ചുകളിലായി 136 നിറഞ്ഞ കുപ്പികള്‍ പരിശോധിച്ചതോടെ ലീറ്ററിന് ഏതാനും മില്ലിയുടെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു.  അതേസമയം, തൊഴിലാളികള്‍ നേരിട്ട് നിറയ്ക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന സ്വാഭാവിക കുറവ് മാത്രമാണെന്ന് നിര്‍മ്മാതാക്കളായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് വിശദീകരിക്കുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് ഇന്നലെ ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റ് നടത്തിയത്. ആക്ഷേപങ്ങള്‍ തള്ളുകയാണെന്നും ലീഗല്‍ മെട്രോളജി വിഭാഗം പരിശോധിച്ച് സീല്‍ ചെയ്ത നല്‍കിയ സംവിധാനം വഴിയാണ് ബോട്ടിലുകളില്‍ മദ്യം നിറയ്ക്കുന്നതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories