Share this Article
മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ബിജെപി
വെബ് ടീം
posted on 11-12-2023
1 min read
BJP has filed complaint against MINISTER MUHAMMAD RIYAS

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഗവര്‍ണരെ തടഞ്ഞ എസ്എഫ്‌ഐക്ക് ഷേക്ക് ഹാന്‍ഡ് നല്‍കണമെന്ന പരാമര്‍ശം കലാപഹ്വാനമാണെന്ന് ആരോപിച്ചാണ് പരാതി. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സന്ദീപ് വാചസ്പതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐയെ പിന്തുണച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തുവന്നിരുന്നു.  കലാലയങ്ങളിലെ കാവിവത്കരണത്തെ ചെറുക്കുന്ന എസ്എഫ്‌ഐക്ക് പ്രതിപക്ഷം ഷേക്ക് ഹാന്‍ഡ് കൊടുക്കുകയാണ് വേണ്ടതെന്നായിയിരുന്നു മന്ത്രിയുടെ പ്രതികരണം. ബിജെപിയുടെ പ്രതിപക്ഷനേതാവ് എങ്ങനെയാണോ പ്രവര്‍ത്തിക്കുക അതിലും ഭംഗിയായാണ് വിഡി സതീശന്‍ ബിജെപി രാഷ്ട്രീയം പയറ്റുന്നതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചിരുന്നു.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്

ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണ്. കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് റിയാസ് ചെയ്തത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായില്‍ നിന്ന് വീഴാന്‍ പാടില്ലാത്തതാണ്. നാലാം കിട ഡിവൈഎഫ്‌ഐ നേതാവിന്റെ സ്വരത്തില്‍ ഒരു മന്ത്രി സംസാരിക്കാന്‍ പാടില്ല. മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവര്‍ണറെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയതിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുകയും ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories