സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് മെമ്പർ സ്ഥാനത്ത് നിന്ന് സംവിധായകൻ ഡോ.ബിജു രാജി വച്ചു. തൊഴിൽപരമായ കാരണമെന്നാണ് വിശദീകരണം.
ഡോ.ബിജുവിന്റെ ആളില്ലാജാലകങ്ങൾ കാണാൻ ആളില്ലാ എന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കിടയിലാണ് രാജി.
ടൊവിനോ തോമസ് നായകനായെത്തിയ 'അദൃശ്യജാലകങ്ങള്‍' എന്ന സിനിമയ്‌ക്കെതിരെ രഞ്ജിത്ത് നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ബിജു രംഗത്ത് എത്തിയിരുന്നു. 'തിയറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ ഞാന്‍ ആളല്ല . കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപറ്റിയും. തിയറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ഥമാണ്.'- എന്നായിരുന്നു ബിജുവിന്റെ പ്രതികരണം.
'അദൃശ്യജാലകങ്ങള്‍' എന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞത്.