Share this Article
സോജില ചുരത്തിൽ കൊക്കയിലേക്ക് വാഹനം മറിഞ്ഞു; 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു
വെബ് ടീം
posted on 05-12-2023
1 min read
ROAD ACCIDENT 4 MALAYALIS KILLED

ശ്രീനഗർ:  ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു . അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

പാലക്കാട് ചിറ്റൂർ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ്. ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്. ‌മനോജ്, രജീഷ്, അരുൺ എന്നിവർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories