Share this Article
ഓയൂരിലെ ആറ് വയസുകാരിയെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; സഹോദരനും കുട്ടിക്കും നവകേരള സദസ്സിന്റെ ആദരം
വെബ് ടീം
posted on 10-12-2023
1 min read
chief-minister express interest to-meet-abducted-child-kollam

ഇടുക്കി: ഓയൂരിലെ തട്ടികൊണ്ടുപോയ ആറ് വയസുകാരിയെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയേയും സഹോദരനെയും നവകേരള സദസ്സിൽ ആദരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് നടക്കാനിരിക്കുന്ന ചടയമംഗലം മണ്ഡലത്തിലാണ് കുട്ടികളെ ആദരിക്കുക. ഇരുവരെയും മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്.

അതേസമയം പ്രതികളുമായുള്ള തെളിവെടുപ്പ് തെങ്കാശിയിൽ പൂർത്തിയായി. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തിയിരുന്നു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കേസിലെ നിർണായക വിവരങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories