Share this Article
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചു
Israel resumes attack on Gaza

വെടി നിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, റഫാ എന്നീ നഗരങ്ങളിലെ 8 പാര്‍പ്പിട കേന്ദ്രങ്ങളില്‍  കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ കനത്ത ബോംബാക്രമണങ്ങളില്‍ 178 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 589 പേര്‍ക്കു പരുക്കേറ്റു. ഇതോടെ റഫാ ഇടനാഴി വഴി ഗാസയിലേക്കുള്ള സഹായവിതരണവും സ്തംഭിച്ചു. മരുന്നും ഭക്ഷ്യവസ്തുക്കളും ഇന്ധനവുമായെത്തിയ ട്രക്കുകള്‍ ഈജിപ്ത് അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടു. അതേസമയം ഗസ്സയില്‍ ആക്രമണം നടത്തിയത് നിരാശാജനകമാണെന്ന് ഖത്തര്‍ അപലപിച്ചു. വെടിനിര്‍ത്തല്‍ തുടരാനും യുദ്ധം അവസാനിപ്പിക്കാനുമുളള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഖത്തര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories