Share this Article
ഡോ ഷഹനയുടെ ആത്മഹത്യ ; ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Dr. Shahna's suicide; The court rejected the bail plea of ​​Dr Ruwais

ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയതിന് ശേഷമാണ് ബന്ധത്തിൽ നിന്നും പിന്മാറിയതെന്നും തുടർന്നാണ് ഡോ. ഷഹന ആത്മഹത്യ ചെയ്തതെന്നും പോലീസ് വിലയിരുത്തി. ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഡോ. ഷഹന റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നെങ്കിലും റുവൈസ് അവഗണിച്ചത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories