തെലങ്കാനയില്‍ പ്രോട്ടെം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച് ബിജെപി അംഗങ്ങള്‍. അക്ബറുദ്ദീന്‍ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ് അറിയിച്ചു. ബിജെപിയുടെ മറ്റ് ഏഴ് എംഎല്‍എമാരും സത്യപ്രതിജ്ഞയില്‍ നിന്ന് മാറി നിന്നു. എന്നാല്‍, സ്ഥിരം സ്പീക്കറെ തെരഞ്ഞെടുത്തിട്ട് മതി എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ എന്നാണ് ബി.ജെ.പി നിലപാട്.