Share this Article
രാജ്യത്തെ ഇന്‍റർനെറ്റ് സേവനദാതാക്കളിൽ കേരളവിഷന് മികച്ച മുന്നേറ്റം; വൻകിട കമ്പനികളോട് മത്സരിച്ച് എട്ടാം സ്ഥാനത്ത്
വെബ് ടീം
posted on 06-12-2023
1 min read
KERALAVISION BROADBAND IN EIGHTH PLACE IN INDIA

കൊച്ചി: രാജ്യത്തെ ഇന്‍റർനെറ്റ് സേവനദാതാക്കളിൽ കേരളവിഷന് മികച്ച മുന്നേറ്റം. വൻകിട കമ്പനികളോട് മത്സരിച്ച് കേരളവിഷൻ എട്ടാം സ്ഥാനത്തെത്തി.ഈ വർഷം ജൂൺ 30 വരെയുള്ള കണക്കുകളാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം പുറത്ത് വിട്ടത്. ഈ കണക്കനുസരിച്ച് കേരളവിഷൻ ബ്രോഡ് ബാൻഡ് ലിമിറ്റഡ് രാജ്യത്ത് എട്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. റിലയൻസ് ജിയോയാണ് ഒന്നാമത്. ഭാരതി എയർടെൽ, വൊഡഫോൺ ഐഡിയ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. രാജ്യത്തെ വൻകിടക്കാരോട് മത്സരിച്ചാണ് കേരളവിഷൻ ബ്രോഡ് ബാൻഡ് ലിമിറ്റഡ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.  

ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് ടെലികോം കമ്പനികളാണ്. ഈ കോർപ്പറേറ്റ് കമ്പനികളോട് മത്സരിച്ചാണ് കേരളവിഷൻ എന്ന ജനകീയ സംരംഭം അഭിമാന നേട്ടം സ്വായത്തമാക്കിയത്. ഇന്‍റർനെറ്റ് സേവന മേഖലയിൽ രാജ്യത്തെ 48% കൈകാര്യം ചെയ്യുന്ന ജിയോ എന്ന കോർപ്പറേറ്റ് കമ്പനിക്ക് കേരളത്തില്‍ 20% ൽ താഴെ മാത്രമാണ് വിഹിതം. അംബാനിയുടെ കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് മുകളിൽ

കേരളവിഷന്‍റെ  ജനകീയ ബദലിന്  വിജയം നേടാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.

ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്‍റർനെറ്റ്  സേവനങ്ങൾ നൽകുന്ന കേരളവിഷനെ അതിവേഗം ഉപഭോക്താക്കൾ സ്വീകരിച്ചു. കേരളത്തിലെ ഗ്രാമാന്തരങ്ങളിൽ പോലും അതിവേഗ ഇന്റർനെറ്റ് അനുഭവം സാധ്യമാക്കുന്ന കേരളവിഷൻ ബ്രോഡ് ബാൻഡ് അനുദിനം അതിവേഗ വളർച്ചയാണ് നേടുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories