വന്ദേഭാരതിന് പിന്നാലെ കുതിച്ച് നീങ്ങാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ അമൃത് ഭാരത് എക്സ്പ്രസ് ഉടന്‍. ആദ്യ ട്രെയിന്‍ സര്‍വ്വീസ് അയോധ്യയിലേക്ക്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. വന്ദേഭാരതിന്റെ വിജയത്തിനുശേഷം സാധാരണക്കാരുടെ യാത്ര വേഗത്തിലും സുഗമവുമാക്കാന്‍ അമൃത് ഭാരത് എക്‌സ്പ്രസ് എത്തുന്നു. രണ്ട് ട്രെയിനുകളാണ് ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വെ ഇറക്കുന്നത്. ആദ്യ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് ഈ മാസം 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.
ആദ്യ ട്രെയിന്‍ സര്‍വ്വീസ് അയോധ്യയിലേക്കാണ്. ബിഹാറിലെ സീതാമര്‍ഹി വഴി ദര്‍ഭംഗയിലേക്കാണു ട്രെയിനിന്റെ സഞ്ചാര പാത ഒരുക്കിയിരിക്കുന്നത്. ബെഗംളൂരു മാള്‍ഡ പാതയിലാണു രണ്ടാമത്തെ ട്രെയിന്‍ സര്‍വീസ് നടത്തുക. 130കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന പുഷ് പുള്‍ അമൃത് ഭാരത് എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. വന്ദേ ഭാരതിന്റെ അതേ മാതൃകയിലാണ് രൂപകല്‍പ്പന.ഓറഞ്ച് ഗ്രേ നിറത്തില്‍ വരുന്ന അമൃത് ഭാരത് എക്‌സ്പ്രസ് നോണ്‍ എസിയാണ്.
പുഷ് പുള്‍ സീറ്റുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 22 കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതില്‍ 8 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും 12 സെക്കന്‍ഡ് ക്ലാസ്, 3 ടയര്‍ സ്ലീപ്പര്‍ കോച്ചുകളും 2 ഗാര്‍ഡ് കംപാര്‍ട്‌മെന്റുകളുമുണ്ട്. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക കോച്ചുകളും സജ്ജീകരിച്ചിട്ടുണ്ട്. സിസിടിവി, എഫ്ആര്‍പി മോഡുലാര്‍ ടോയ്ലറ്റുകള്‍, ബോഗികളില്‍ സെന്‍സര്‍ വാട്ടര്‍ടാപ്പുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരു ക്ലാസ് ട്രെയിന്‍ യാത്രയാണ് ഇന്ത്യന്‍ റെയില്‍വെ സാധാരണക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.